+ -

Search Orders/Circulars

Wednesday, October 30, 2024

ജീവനക്കാരന് ചിക്കൻപോക്സ് വന്നാൽChicken pox Special casual leave

 ജീവനക്കാരന് ചിക്കൻപോക്സ് വന്നാൽ Special casual leave ലഭിക്കുന്നതല്ല.

ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് ചിക്കൻപോക്സ് പിടിപെട്ടാലാണ് ഈ അവധി ലഭിക്കുക. ജീവനക്കാരന് ചിക്കൻപോക്സ് വന്നാൽ അർഹതപ്പെട്ട മറ്റേതെങ്കിലും അവധി എടുക്കേണ്ടതാണ്.

കെ. എസ്. ആർ. ഭാഗം I, അനുബന്ധം - VII, സെക്ഷൻ II, ചട്ടം 1(i), കുറിപ്പ് 2 പ്രകാരം ഉള്ള ഇത്തരം സാംക്രമിക രോഗങ്ങളിൽ കോളറ,പ്ലേഗ്, ടൈഫോയിഡ്, സ്‌മോൾ പോക്സ് എന്നിവയാണ് നിലവിൽ ഉള്ളത്.  ഐറ്റം നമ്പർ 2 ആയി ചിക്കൻ പോക്സ് ആദ്യം ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് 05.07.1976 ലെ  സ. ഉ.(പി) നം. 189/1976/ധന നമ്പർ ഉത്തരവിലൂടെ അത് നീക്കം ചെയ്തു. അന്ന് നീക്കം ചെയ്ത ചിക്കൻ പോക്സ് 16.02.2024 ലെ സ. ഉ. (അച്ചടി) നം. 10/2024/ധന ഉത്തരവ് പ്രകാരം വീണ്ടും ഐറ്റം നമ്പർ 2 ആയി ലിസ്റ്റിൽ പുന:സ്ഥാപിച്ചുവെന്നേ ഉള്ളൂ.
അല്ലാതെ സർക്കാർ ജീവനക്കാർക്ക് ചിക്കൻ പോക്സ് വന്നാൽ അതിന് പ്രത്യേക ആകസ്മിക അവധി പുതുതായി അനുവദിച്ചതല്ല.  കുടുംബാംഗങ്ങൾക്ക്
അസുഖം പിടിപെടുന്ന സാഹചര്യത്തിൽ സാധാരണ 21 ദിവസമാണ് ഇത് പ്രകാരം ജീവനക്കാരന് പ്രത്യേക ആകസ്മിക അവധിയായി അനുവദിക്കുന്നത്,  പ്രത്യേക സാഹചര്യത്തിൽ 30 ദിവസവും.

5 KAU Orders Circulars Forms: ജീവനക്കാരന് ചിക്കൻപോക്സ് വന്നാൽChicken pox Special casual leave  ജീവനക്കാരന് ചിക്കൻപോക്സ് വന്നാൽ Special casual leave ലഭിക്കുന്നതല്ല. ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് ചിക്കൻപോക്സ് പിടിപെട്ടാലാണ് ഈ അവധി ലഭി...

No comments:

Post a Comment

< >