+ -

Search Orders/Circulars

Sunday, November 16, 2025

How to apply for Special Disability as per Rule 97-98 under KSR

 സർക്കാർ ഉദ്യോഗസ്ഥർ ഡ്യൂട്ടിയ്ക്കായി പോകുമ്പോഴും, ഡ്യൂട്ടിയ്ക്കിടയിലും, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴും ആക്‌സിഡന്റ് ഉണ്ടായാൽ സ്പെഷ്യൽ casual leave ഉണ്ടോ.?  എത്ര ദിവസം ആണ് അവധി ലഭിക്കുക. എന്താണ് ആയതിന്റെ നടപടി ക്രമം??

Apply for Special Disability as per  Rule 97-98 under KSR Part-I.

Govt is Competent to sanction  Special Disability Leave. 


തന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചതിന്റെ  ഫലമായോ, അല്ലെങ്കിൽ ഔദ്യോഗിക സ്ഥാനത്തിന്റെ അനന്തരഫലമായോ ഉണ്ടായ പരിക്കുകൾ മൂലം അംഗവൈകല്യം സംഭവിച്ച ഒരു ഉദ്യോഗസ്ഥന് അനുവദിക്കുന്ന അവധിയാണ് അവശതാവധി. [Rule 97]


ശാരീരികാവശത അഥവാ അതിന്റെ കാരണം, സംഭവം കഴിഞ്ഞു എത്രയും വേഗം മേലധികാരികളെ അറിയിച്ചിരിക്കണം.,പരമാവധി 3 മാസകാലയളവിനുള്ളിൽ അറിയിച്ചിരിക്കണം.

 ന്യായമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ 3 മാസ പരിധിയിൽ മാറ്റം വരുത്താനുള്ള അധികാരം സർക്കാരിനുണ്ട്. [Rule 97(2)]


അനുവദിക്കുന്ന പരമാവധി അവധി 24 മാസമോ അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രത്തിൽ (medical certificate) രേഖപ്പെടുത്തിയിരിക്കുന്ന കാലയളവോ; ഇതിൽ ഏതാണോ കുറവ് അതായിരിക്കും.


 അതായത് പരമാവധി അവധി 24 മാസമായിരിക്കും. [Rule 97(3)]


മറ്റു അവധിയുടെ കൂടെ ചേർത്ത് എടുക്കാവുന്നതാണ് അവശതാവധി.[Rule 97(4)]


പെൻഷൻ കണക്കാക്കാൻ നേരം ഈ അവധി കാലയളവ് ഡ്യൂട്ടിയായിയാണ് പരിഗണിക്കുന്നത്. [Rule 97(6)]


ഈ അവധി താൽകാലിക ജീവനക്കാർക്കും അനുവദനീയമാണ്.


അവധി വേതനം

ആദ്യത്തെ 4 മാസത്തേക്ക് ആർജിത അവധിയെന്ന പോലെ അവധിവേതനം നൽകുന്നതാണ്.


4 മാസം കഴിഞ്ഞുള്ള കാലയളവിൽ അർദ്ധവേതന അവധിയ്ക്ക് നൽകുന്ന നിരക്കിൽ വേതനം നൽകുന്നതാണ്



1) Leave Application in Form-13.


2) Medical Certificate 


3) Certificate from Head of Office/Controlling Officer Stating accident/casualties occurred during duty time.


Proposal for Sanctioning Special Disability Leave is to be submitted to Government via Proper channel.


5 KAU Orders Circulars Forms: How to apply for Special Disability as per Rule 97-98 under KSR  സർക്കാർ ഉദ്യോഗസ്ഥർ ഡ്യൂട്ടിയ്ക്കായി പോകുമ്പോഴും, ഡ്യൂട്ടിയ്ക്കിടയിലും, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴും ആക്‌സിഡന്റ് ഉണ്ടായാൽ സ്പെഷ്യൽ casual lea...

No comments:

Post a Comment

< >