LPR, Leave Preparatory to Retirement
〰〰〰〰〰〰〰〰〰
ഒരു ജീവനക്കാരന് വിരമിക്കൽ തീയതിക്കു മുൻപ് തന്നെ അദേഹത്തിൻ്റെ ക്രെഡിറ്റിലുള്ള ലീവ് മുഴുവനായും എടുത്ത് ലീവിൽ പോകാം. ലീവിൽ ഇരുന്നു വിരമിക്കാം.
ലീവ് തീരുന്ന തീയതി അദേഹത്തിൻ്റെ വിരമിക്കൽ തീയതി ആയിരിക്കും. അതായത് എന്ന് മുതലാണോ ലീവ് എടുക്കാൻ ഉദേശിക്കുന്നത്, അന്ന് മുതൽ വിരമിക്കൽ തീയതി വരെ എടുക്കാനുള്ള അത്രയും ലീവ് ക്രെഡിറ്റിൽ ഉണ്ടാകണം. EL, HPL ഇവ ഒറ്റയ്ക്കോ ഒരു മിച്ചുചേർത്തോ എടുക്കാം. വിരമിക്കൽ തീയതി വരെ ഉള്ള ദിവസം ലീവ് എടുക്കണം.
ഈ ലീവിന് ഒരു പ്രത്യേകത ഉണ്ട്. സാധാരണ ലീവ് ഏതാണെങ്കിലും തിരികെ വന്നു ജോയിൻ ചെയ്ത ശേഷം മാത്രമേ വിരമിക്കാൻ പറ്റൂ. എന്നാൽ LPR ന് അത് ആവശ്യമില്ല. ലീവിലിരുന്നു തന്നെ വിരമിക്കാം. അങ്ങനെയുള്ള ജീവനക്കാരനെ വിരമിക്കുന്ന അന്നു വരെ ഗവ:ജീവനക്കാരൻ ആയിത്തന്നെ പരിഗണിക്കും. Earned ലീവ് സാലറി അദ്ദേഹത്തിന് വിരമിക്കുന്ന മാസം വരെ ലഭിക്കും. കൂടാതെ അടുത്ത ജൂനിയറിനു പ്രമോഷനും ലഭിക്കും.
LPR ന് conditions ഉണ്ട്.
1. ലീവ് തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതിക്കു 3 മാസം മുമ്പേ അപേക്ഷ നൽകിയിരിക്കണം. അപേക്ഷാ തീയതിയിൽ ആവശ്യത്തിന് ലീവ് ക്രെഡിറ്റിൽ ഉണ്ടാകണം.
2. അപേക്ഷ 3 പ്രതിയിൽ ഫോം 13 ൽ നൽകണം
3. വകുപ്പ് തലവന് അപേക്ഷയോടൊപ്പം പുസ്തകം, ലീവപേക്ഷാതീയതി വരെ ക്രെഡിറ്റിലുള്ള ലീവ് കണക്കാക്കി അയക്കണം. അന്ന് വരെ ഉള്ള സർവീസ് വെരിഫൈ ചെയ്യണം.
4. ബാധ്യതാരഹിത സർട്ടിഫിക്കറ്റ് അയക്കണം.
ലീവ് പാസ്സായി വിരമിക്കൽ അംഗീകരിച്ച ശേഷം Service Details ലും SB യിലും ആവശ്യമായ എൻട്രി കൊടുക്കണം.
അതിനുശേഷം വിരമിച്ച് കഴിയുമ്പോൾ ടെർമിനൽ സറണ്ടർ (മിച്ചമുണ്ടെങ്കിൽ) തുടങ്ങി മറ്റു ആനുകൂല്യങ്ങൾ ഒക്കെയും സാധാരണ പോലെ ലഭിക്കും.
Sunday, September 1, 2024
5
KAU Orders Circulars Forms: LPR, Leave Preparatory to Retirement
LPR, Leave Preparatory to Retirement 〰〰〰〰〰〰〰〰〰 ഒരു ജീവനക്കാരന് വിരമിക്കൽ തീയതിക്കു മുൻപ് തന്നെ അദേഹത്തിൻ്റെ ക്രെഡിറ്റിലുള്ള ലീവ് മുഴുവനായും...
Subscribe to:
Post Comments (Atom)
No comments:
Post a Comment