+ -

Search Orders/Circulars

Monday, March 27, 2023

Medisep Reimbursement

*മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്‌മെന്റ് ചെയ്യാം.* 



മെഡിസെപ്പ് പദ്ധതിയിലെ അംഗമോ, അംഗത്തിന്റെ ആശ്രിതരായ പങ്കാളിയോ 
മെഡിസെപ്പ് എം. പാനൽ ചെയ്യാത്ത ഏതെങ്കിലും ആശുപത്രിയിൽ എമർജൻസി ചികിത്സക്ക് വിധേയമാക്കപ്പെട്ടാൽ താഴെ കാണിക്കുന്ന രേഖകൾ ആശുപത്രിയിൽ നിന്നും വാങ്ങണം.

1. *ചികിത്സക്ക് വിധേയമായ വ്യക്തി മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും, ഈ ആശുപത്രി മെഡിസെപ്പ് എം.പാനലിൽ ഉൾപ്പെട്ടതല്ലെന്നും രോഗിക്ക് എമർജൻസി ചികിത്സ ആവശ്യമായതിനാൽ ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സിച്ച ഡോക്ടറുടെ പക്കൽ നിന്നുള്ള ലെറ്റർ* 

2. *ഡോക്ടർ എഴുതിപൂരിപ്പിച്ച് ഒപ്പിട്ടു തരുന്ന PART-B. ഫോറം* 

3. *എല്ലാ ഒറിജിനൽ ഇൽവെസ്റ്റിഗേഷൻ റിപ്പോർട്ടുകളും( ലാബ്, സ്കാനിംങ്ങ്, എക്സറേ etc...)* 

4. *എല്ലാ ഒറിജിനൽ ബില്ലുകളും*.

5. *ഒറിജിനൽ ഡിസ്ചാർജ് സമ്മറി* .

 . _ഇത്രയും രേഖകൾ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ നിന്നും വാങ്ങി 15 ദിവസത്തിനുള്ളിൽ താഴെ പറയുന്ന രേഖകളും ചേർത്ത് വേണം അയക്കേണ്ടത്._ 

1. *നമ്മൾ  തന്നെ പൂരിപ്പിച്ച് ഒപ്പിട്ട് അയക്കേണ്ട PART-A. ഫോറം.* 

2. *മെഡിസെപ്പ് ID- കാർഡിന്റെ കോപ്പി* 

3. *ആധാറിന്റെ കോപ്പി* 

4. *ബാങ്ക് അക്കൗണ്ട് ഡീറ്റെയൽസ് ഫോറം അല്ലെങ്കിൽ ( canceled check ലീഫ് )* .

താഴെ കാണിക്കുന്ന മെഡിസെപ്പ്  പദ്ധതിക്കു വേണ്ടി ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി നിയോഗിച്ചിട്ടുള്ള രണ്ട് TPA- ഏജൻസികളിൽ ഏതെങ്കിലും ഒരു ഏജൻസിയുടെ ന്മേൽ വിലാസത്തിൽ അയക്കുക.

 കൂടാതെ അയച്ചതിന്റെ കോപ്പികൾ info.medisep @kerala.gov.in എന്ന സൈറ്റിൽ മെയിൽ അയക്കുകയും വേണം.

 *TPA*ഏജൻസീസ്* 
-----------------------------
1. *Vidal Health Insurance TPA.Pvt.Ltd.* 
Third-party Administrator for claim processing,
Door.No.40/3232,2nd Floor,
S L Plaza,Palarivattam,
    Cochin-25,Pin.682025.
Kerala (State).
Phone.18604250252.

*****

 *2.Family Helath Plan Insurance* .PTA-Pvt.Ltd.
Warriam Road,Pallimokku,
Earnakulam.Pin.678016.
Kerala(State).
Land : 04842350115
Mobile: 8589880036.
5 KAU Orders Circulars Forms: Medisep Reimbursement *മെഡിസെപ്പ് പദ്ധതിയിലെ എം.പാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സക്ക് വിധേയമാകുന്ന മെഡി സെപ്പ് അംഗങ്ങൾക്ക് ചിലവായ തുക റീ ഇംപേഴ്സ്‌മെന്റ് ചെയ്യാം...

No comments:

Post a Comment

< >