+ -

Search Orders/Circulars

Saturday, November 19, 2022

Medisep check claim details മെഡിസെപ് ക്ലെയിം നമുക്ക് സ്വയം പരിശോധിക്കാം

 മെഡിസെപ് ക്ലെയിം നമുക്ക് സ്വയം പരിശോധിക്കാം ( Medisep )


മെഡിസെപ് ചികിത്സാനുകൂല്യം നേടി ഡിസ്ചാർജ് ചെയ്യുന്ന രോഗിക്ക് നൽകുന്ന ബിൽ തുകയുടെ ഇരട്ടിയിലധികം തുകയ്ക്കുള്ള ബില്ലാണ് ചില ആശുപത്രികൾ ക്ലെയിമിനായി ഇൻഷുറൻസ് കമ്പനിയിലേക്ക് സമർപ്പിക്കുന്നത്. രോഗിക്ക് നൽകുന്ന ബില്ലല്ല ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കുന്നത് എന്നു സാരം. ബില്ലിൽ രോഗി ഒപ്പിട്ട് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. 

 മെഡിസെപിൽ പ്രതിദിനം 2000 രൂപ ക്ലെയിം ചെയ്യാൻ വ്യവസ്ഥയുണ്ട്.  അതേ സമയം 2000 രൂപയിൽ താഴെയുളള മുറി എടുത്താലും ആശുപത്രികൾ പരമാവധി തുക വാടകയിനത്തിൽ ക്ലെയിം ചെയ്യുന്നതായാണ് പരാതി. രോഗി ആശുപത്രിയിൽ ചിലവിട്ട ദിവസങ്ങളെക്കാൾ കൂടുതൽ ദിവസങ്ങൾക്ക് ഇൻഷ്വറൻസ് തുക ക്ലെയിം ആയി ആശുപത്രികൾ എടുക്കുന്നുവെന്ന പരാതിയും ഉണ്ട്.


  പക്ഷേ ഇക്കാര്യങ്ങളൊന്നും പല രോഗികളും ശ്രദ്ധിക്കാറില്ല. മെഡിസെപ് വ്യവസ്ഥകൾ പ്രകാരം തങ്ങളുടെ മൊത്തം ക്ലെയിം ചെയ്യാവുന്ന ഇൻഷുറൻസ് തുകയിലുണ്ടാകുന്ന ചോർച്ച പിന്നീട് ആശുപത്രികളിൽ ചികിത്സയ്ക്ക് സമീപിക്കുമ്പോഴാണ് അറിയുന്നത്.


മെഡിസെപ് പ്രകാരം ചികിത്സ പൂർത്തിയായ ശേഷം  ആശുപത്രി നമുക്കു തന്ന ബില്ലിലെ തുക തന്നെയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്തു വാങ്ങിയിരിക്കുന്നതെന്ന് എങ്ങനെ അറിയും?


 https://medisepkerala.com/ 


ലോഗിൻ ചെയ്യാൻ വേണ്ടി https://medisepkerala.com/ എന്ന സൈറ്റിൽ ആദ്യം PEN/PPO nambar ഉപയോഗിച്ചു് റെജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക 

റെജിസ്റ്റർ ചെയ്തതിന് ശേഷം യൂസർ ഐഡിയും പാസ് വേഡും നൽകി സ്വന്തം പ്രൊഫൈൽ എടുക്കുക. അതിലെ ക്ലെയിം ഹിസ്റ്ററി പരിശോധിച്ചാൽ എത്ര തുകയാണ് നമ്മുടെ അക്കൗണ്ടിൽ നിന്നും കുറവു ചെയ്തിരിക്കുന്നത് എന്നും ബാക്കി എത്ര തുക നീക്കിയിരിപ്പുണ്ടെന്നും മനസ്സിലാക്കാം. ആശുപത്രിയിൽ നിന്ന് നമുക്കു തന്ന ബിൽ തുകയിൽ നിന്ന് വ്യത്യാസം കണ്ടാൽ പ്രൊഫൈലിലെ Grievance മെനുവിൽ ക്ലിക്ക് ചെയ്ത് തെളിവു സഹിതം പരാതി സമർപ്പിക്കുക. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ബില്ല് /ബിൽ കോപ്പി ചോദിച്ചു വാങ്ങാനും മറക്കരുത്.


ശ്രദ്ധിക്കുക: https://medisep.kerala.gov.in/ എന്ന സൈറ്റ് ഓഫിസിൽ നിന്നും ലോഗിൻ ചെയ്യനുള്ളതാണ്.   ആണ്. https://medisepkerala.com/ എന്ന സൈറ്റിൽ ആണ് മെഡിസെപ് പോളിസിയുള്ള ആൾ രോഗി എന്ന നിലയിലോ ആശ്രിതന് വേണ്ടിയൊ ( beneficiary)  ലോഗിൻ ചെയ്യേണ്ടത് .


5 KAU Orders Circulars Forms: Medisep check claim details മെഡിസെപ് ക്ലെയിം നമുക്ക് സ്വയം പരിശോധിക്കാം  മെഡിസെപ് ക്ലെയിം നമുക്ക് സ്വയം പരിശോധിക്കാം ( Medisep ) മെഡിസെപ് ചികിത്സാനുകൂല്യം നേടി ഡിസ്ചാർജ് ചെയ്യുന്ന രോഗിക്ക് നൽകുന്ന ബിൽ തുകയുടെ ഇരട...

No comments:

Post a Comment

< >