+ -

Search Orders/Circulars

Tuesday, November 29, 2022

Charge Allowance

 ചാർജ്  അലവൻസ് ആർക്കൊക്കെ ലഭിക്കും*👇👇


 ഒരു തസ്തികയിൽ ഉള്ള ആൾ തന്റെ തസ്തികയ്ക്ക് പുറമെ മറ്റൊരു തസ്തികയുടെയോ / ഒന്നിൽ കൂടുതൽ തസ്തികയുടെയോ ചുമതല നോക്കുമ്പോൾ ലഭിക്കുന്നതാണ് ചാർജ്  അലവൻസ്.

*താഴ്ന്ന തസ്തികയിൽ ഉള്ള ആൾ ഉയർന്ന തസ്തികയുടെ ചുമതലകൾ നോക്കിയാലോ, ഒരേ തസ്തികയിൽ ഉള്ളതാണേലും ഡ്യൂട്ടി സ്വാഭാവം വ്യത്യസ്തമായാൽ ചാർജ് അലവൻസ് ലഭിക്കും.*

ഉയർന്ന തസ്തികയിൽ ഉള്ള ആൾ *താഴ്ന്ന തസ്തികയുടെ ചുമതല  നോക്കിയാൽ ലഭിക്കില്ല.*

ചാർജ്  അലവൻസ് *രണ്ടു തരമുണ്ട്.*

1. Full അഡിഷണൽ  ചാർജിന് ഉള്ള അലവൻസ്.

2. കറന്റ്‌ ഡ്യൂട്ടി ചാർജ്  അലവൻസ്.

 ഫുൾ അഡിഷണൽ ചാർജിന്  *ഫുൾ അഡിഷണൽ ചാർജ നോക്കുന്ന തസ്തികയുടെ scale- ന്റെ മിനിമത്തിന്റെ 4% കിട്ടും.*

 ഫുൾ അഡിഷണൽ ചാർജ് ആണേൽ ചാർജ് അലവൻസ് കിട്ടണമെങ്കിൽ *14 പ്രവർത്തി ദിവസത്തിൽ കൂടുതൽ ദിവസം (അവധി ദിവസം ഉൾപ്പെടാതെ ) ചാർജ് ഉള്ള പോസ്റ്റിന്റെ ഡ്യൂട്ടി നോക്കിയിരിക്കണം.*
 കറന്റ്‌ ഡ്യൂട്ടി ആണ് നോക്കുന്നത് എങ്കിൽ *2% ചാർജ് അലവൻസ്  കിട്ടും.*
ഈ കേസിൽ *ഒരു മാസത്തിൽ കൂടുതൽ* ദിവസo (ഹോളിഡേ ഉൾപ്പെടെ ) ജോലി നോക്കിയിരിക്കണം.

 ഗസറ്റഡ് ജീവനക്കാർ  ആണേൽ ചാർജ് അലവൻസ്  അനുവദിച്ചു AG payslip ലഭിക്കണം.

ചാർജ് അലവൻസ് അനുവദിക്കാൻ ഉള്ള അധികാരം നിയമന അധികരിക്കാണ്/ competent .

*Non ഗസറ്റഡ് ജീവനക്കാർ  ഗസറ്റഡ് ജീവനക്കാരുടെ  ചാർജ് നോക്കിയാൽ ചാർജ് അലവൻസ് അനുവദിക്കുന്നതിന് payslip ആവിശ്യമില്ല.*

ചാർജ് അലവൻസ് ഒരുതവണ *മാക്സിമം 3 മാസമേ ലഭിക്കുകയുള്ളു.*
 3 മാസത്തിൽ കൂടുതൽ ചാർജ് നോക്കിയാൽ *3 മാസമായി ലിമിറ്റ് ചെയ്യും.*

 ഒന്നിൽ കൂടുതൽ തസ്തികയുടെ ചാർജ്  നോക്കിയാൽ രണ്ടു തസ്തിക്കക്കും കൂടി ലഭിക്കുന്ന ചാർജ് അലവൻസ്  *ഉയർന്ന തസ്തികയുടെ ചാർജ് അലവൻസിൽ കൂടാൻ പാടില്ല.*..

KSR part 1 Rule 53(b)(2),
53 A II (c), 53 (c)

author
*Shanavas chithara*
5 KAU Orders Circulars Forms: Charge Allowance   ചാർജ്  അലവൻസ് ആർക്കൊക്കെ ലഭിക്കും*  ഒരു തസ്തികയിൽ ഉള്ള ആൾ തന്റെ തസ്തികയ്ക്ക് പുറമെ മറ്റൊരു തസ്തികയുടെയോ / ഒന്നിൽ കൂടുതൽ തസ്തികയുടെയോ ചുമതല...

No comments:

Post a Comment

< >