ഓഫീസ് തലത്തിൽ അതായത് DDO തലത്തിൽ വളരെ അധികം ശ്രദ്ധ കൊടുക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.Ⓜ️
1️⃣GO RT 4600/22/ധന തീയതി-23/6/22
2️⃣GO P 70/22/ധന തീയതി-23/6/22
3️⃣GO P 71/22/ധന തീയതി-24/6/22
4️⃣ GO P 76/22/ധന തീയതി-27/6/22
5️⃣ Circular 51/22/ധന തീയതി-1/7/22
⭐ജൂൺ 2022 മാസ ശമ്പളത്തിലും ജൂലായ് 2022 പെൻഷനിലും 500/- രൂപ കുറവ് ചെയ്തിരിക്കണം. Ⓜ️
⭐പ്രധാനപ്പെട്ട ഹെഡ് ഓഫ് അക്കൗണ്ടുകൾ
🔹8758-102-87-01 ➡️ ജീവനക്കാർ
🔹8758-102-87-02➡️ പെൻഷനേഴ്സ്
🔹8758-102-87-03➡️ All India Service Officers
🔹8758-102-87-04➡️ All India Service Pensioner
🔹8758-102-87-05➡️ University Employees
🔹8758-102-87-06➡️ University Pensioners
🔹8758-102-87-07➡️ LSGD employees
🔹8758-102-87-08➡️ LSGD Pensioners
🔹8758-102-87-01 ➡️ Deputation
🔹8758-102-87-09➡️ NPS Pensioners
⭐ട്രഷറിയിൽ ചെല്ലാൻ ആയി പ്രീമിയം തുക അടക്കേണ്ടി വന്നാൽ മേൽപറഞ്ഞ ഹെഡ് പ്രയോജനപ്പെടും.Ⓜ️
⭐NPS പെൻഷനർ ആണെങ്കിൽ 3 വർഷത്തെ പ്രീമിയം തുക ഒന്നിച്ച് അടച്ച് അംഗത്വം എടുക്കാൻ അർഹത ഉണ്ട്. 25/6/22 ആയിരുന്നു അവസാന തീയതി.Ⓜ️
⭐Ⓜ️ NPS ഇൽ ഉൾപ്പെട്ട ജീവനക്കാരൻ സ്കീം തുടങ്ങിയ ശേഷം വിരമിച്ചാൽ അവസാന ശമ്പളത്തിൽ നിന്നും ഒറ്റ തവണ ആയി മുഴുവൻ പ്രീമിയം തുകയും കുറവ് ചെയ്തിരിക്കണം.Ⓜ️
⭐Ⓜ️പാർട്ട് സാലറി പ്രൊസസ് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ആദ്യ പർട്ടിൽ നിന്നും തന്നെ പ്രീമിയം തുക കുറവ് ചെയ്തിരിക്കണം.
⭐Ⓜ️ GIS പോലെ തന്നെ പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരൻ്റെ ആദ്യ ശമ്പളത്തിൽ നിന്നും ഇനി മുതൽ MEDISEP പ്രീമിയവും കുറവ് ചെയ്തിരിക്കണം. അങ്ങനെ വരുമ്പോൾ 1.5 ലക്ഷത്തിൻ്റെ പ്രതിവർഷം Basic Sum Insured കവറേജ് ഉണ്ടാകും. അല്ലെങ്കിൽ മുഴുവൻ പ്രീമിയം തുകയും ഒന്നിച്ച് ആ വർഷം തന്നെ അടച്ച് പദ്ധതിയുടെ മുഴുവൻ Benefit um നേടാവുന്നതാണ്. രണ്ടാം വർഷം മുതൽ ആണ് എങ്കിൽ Sum Insured അതിനനുസരിച്ച് ആകും ഉണ്ടാകുക. അതായത് 6 ലക്ഷം.Ⓜ️
⭐പ്രതിവർഷം 3 ലക്ഷം രൂപ യില് 1.5 ലക്ഷം ക്ലയിം ഇല്ലാത്ത പക്ഷം Lapse ആകുകയും ബാക്കി അടുത്ത വർഷത്തേക്ക് ക്യാരി ഓവർ ചെയ്യുകയും ആണ്.Ⓜ️
⭐Ⓜ️LWA under appendix 12A 12B 12C എടുക്കുന്നവർ ഇതിൽ ഉൾപ്പെടുകയില്ല/തുടർന്ന് പോകാൻ കഴിയില്ല.
⭐Ⓜ️ചെറിയ കാലയളവിലെ LWA ( ഒരു വർഷത്തിൽ താഴെ ) ആണെങ്കിൽ ലീവിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രീമിയം ഒന്നിച്ച് ട്രഷറിയിൽ അടക്കാൻ സൗകര്യം ഉണ്ട്. അല്ലെങ്കിൽ ലീവിന് ശേഷം ജോയിൻ ചെയ്തു ആദ്യ സാലറിയിൽ നിന്നും അരിയർ പ്രീമിയം ( LPC അടിസ്ഥാനം ആയി ) മുഴുവൻ ആയി ഒറ്റ തവണയിൽ തുക കുറവ് ചെയ്തിരിക്കണം.
ഇതിനായി MEDISEP സൈറ്റ് ക്രമീകരിച്ച് ഓപ്ഷൻ ഉണ്ടാക്കും.DDO വളരെ അധികം ശ്രദ്ധ കൊടുക്കണ്ട ഒരു കാര്യം ആണ് ഇത്.
⭐Ⓜ️LWA ക്ക് ശേഷം തിരികെ സർവീസിൽ ഈ വർഷം ജോയിൻ ചെയ്യുന്നവർക്ക് മുഴുവൻ പ്രീമിയം ഒന്നിച്ച് അടച്ച് പദ്ധതിയിൽ ചേരാം. അടുത്ത വർഷം ആണ് ചേരുന്നത് എങ്കിൽ അതിനനുസരിച്ച് മാത്രമേ Sum Insured ഉണ്ടാകൂ.Ⓜ️
⭐ Ⓜ️ഒരു പ്രീമിയം അടവ് മിസ്സ് ചെയ്താൽ ( 3 വർഷ കാലയളവിൽ ) catastrophic treatment ന് വേണ്ടിയുള്ള അഡീഷണൽ ബെനിഫിറ്റ് കിട്ടുകയില്ല. അതിനാൽ തന്നെ DDO എല്ലാ മാസവും കൃത്യമായി പ്രീമിയം തുക കുറവ് ചെയ്യുക. അത് ജീവനക്കാരൻ MEDISEP സൈറ്റിൽ വരുന്ന ഓപ്ഷൻ മുഖേന ഉറപ്പ് വരുത്തുക. സാലറി സ്ലിപ് എന്നിവ സൂക്ഷിച്ച് വെക്കുക. Ⓜ️
⭐ Ⓜ️സസ്പെൻഷൻ il ഉള്ള ജീവനക്കാരൻ്റെ സബ്സിസ്റ്റൻസ് അലവൻസിൽ നിന്നും പ്രീമിയം തുക കുറവ് ചെയ്തിരിക്കണം.
⭐ Dismissal/ Termination എന്നിവ ചെയ്യപ്പെട്ട ജീവനക്കാരൻ പദ്ധതിയിൽ നിന്നും അംഗത്വം നഷ്ടം ആകും. ക്ലയിം നടത്തിയിട്ടില്ല എങ്കിൽ അധിക പ്രീമിയം തുക തിരികെ നൽകും.Ⓜ️
⭐Ⓜ️പദ്ധതി കാലയളവിൽ വിരമിക്കുന്ന ജീവനക്കാരൻ്റെ അംഗത്വം നിലനിൽക്കും, പെൻഷനിൽ നിന്നും തുക കുറവ് ചെയ്യപ്പെടും.
⭐ Ⓜ️പ്രീ സർവീസ് ട്രെയിനിംഗ് il ഉള്ളവർക്ക് അംഗത്വത്തിന് അർഹത ഇല്ല. എന്നാല് അവർ സർവീസിൽ ജോയിൻ ചെയ്യുമ്പോൾ അംഗത്വത്തിലേക്ക് വരുന്നതാണ്. ഇൻ സർവീസ് ട്രെയിനിംഗ് ആണെങ്കിൽ അംഗത്വം ഉണ്ടാകും. അത് നിർബന്ധം ആണ്.Ⓜ️ മനു ശങ്കർ എം Ⓜ️
No comments:
Post a Comment