2022 മെയ് 2ന് പുറപ്പെടുവിച്ച Civil Appeal No.7115/2010 കേസിലെ വിധിന്യായത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഏതെങ്കിലും ചട്ടമോ ഉത്തരവോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരന് നൽകപ്പെട്ട തുക പിന്നീട് തെറ്റാണെന്ന് കണ്ടുപിടിച്ചാൽ അത് തിരിച്ചുപിടിക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല - ബഹു. സുപ്രീം കോടതി. 👆🏻👆🏻
ഇങ്ങനെ തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നത് ജീവനക്കാരൻ്റെ ഏതെങ്കിലും ഒരവകാശത്തിൻ്റെ ഭാഗമായല്ലെന്നും, മറിച്ച് ഇത്തരമൊരു റിക്കവറി ഉണ്ടായാൽ അത് ജീവനക്കാരന് വരുത്തിയേക്കാവുന്ന കഷ്ടതകളിൽ നിന്ന് ആശ്വാസം നൽകുന്നതിനുള്ള കോടതികളുടെ വിവേചനാധികാരപ്രകാരമാണെന്നും (judicial discretion of courts) ബഹു. സുപ്രീം കോടതി കൂട്ടിച്ചേർത്തു.
സേവന സംബന്ധമായ ആനുകൂല്യങ്ങൾ അനുവദിച്ചതിൽ ബന്ധപ്പെട്ട വകുപ്പിന് സംഭവിച്ച പിഴവുമൂലം നൽകപ്പെട്ട അധിക തുക തൻ്റെ ഡി. സി. ആർ. ജി. തുകയിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികൾക്കെതിരായി അദ്ധ്യാപകനായ ശ്രീ ജെയിംസ് ഡാനിയേൽ ഫയൽ ചെയ്ത റിട്ട് അപ്പീൽ തള്ളിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി വിധിക്കെതിരെ (WA.404/2006) ഫയൽ ചെയ്യപ്പെട്ട സിവിൽ അപ്പീൽ അനുവദിച്ച സുപ്രീം കോടതി, കേരളാ സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കി കക്ഷിക്കനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
No comments:
Post a Comment