സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കുടുംബശ്രീയിലെ സുപ്രധാന 72 തസ്തികളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം ഇറങ്ങി. കുടുംബശ്രീ വെബ്‌സൈറ്റിലെ www.kudumbashree.org/careers എന്ന ലിങ്കില്‍ നിന്ന് ഈ വിജ്ഞാപനങ്ങള്‍ കാണാനും വിശദാംശങ്ങള്‍ അറിയാനുമാകും.
സംസ്ഥാനതലത്തിലുള്ള പ്രോഗ്രാം ഓഫീസര്‍, ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ (ഡി.എം.സി), അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ (എ.ഡി.എംസി) എന്നീ തസ്തികകള്‍ കുടുംബശ്രീയിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന തസ്തികകളാണ്. കേരളത്തിലെ 14 ജില്ലകളിലുമായി 14 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരും 52 അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുമാണുള്ളത്. സംസ്ഥാനതലത്തില്‍ നയപരമായ കാര്യങ്ങളുടെ രൂപീകരണത്തിനായി ആറ് പ്രോഗ്രാം ഓഫീസര്‍ തസ്തികകളുമുണ്ട്. ഈ തസ്തികകളിലേക്കെല്ലാമാണ് ഡെപ്യൂട്ടേഷന്‍ വഴി നിയമനത്തിനായുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിച്ചിട്ടുള്ളത്.
നിലവില്‍ കുടുംബശ്രീയില്‍ മേല്‍പ്പറഞ്ഞ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷ നൽകാം. തസ്തികകളിൽ വനിതകൾക്ക് മുൻഗണനയുണ്ട്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.
No comments:
Post a Comment