സുഹൃത്തുക്കളെ
ഒക്ടോബർ 1നു അസാധാരണ ഗസറ്റ് വിജ്ഞാപനം വഴി പുറത്തിറക്കിയ
GO(P)130/2020 ഉത്തരവ് പ്രകാരം നമ്മുടെ അവകാശങ്ങൾ വീണ്ടും കവർന്നിരിക്കുന്നു. service ന്റെ കൂടെ leap year( feb 29) കണക്കാക്കാം,എന്ന ഉത്തരവിന്റെ മറവിലാണ് ഒരു പ്രഹരം കൂടി ജീവനക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
നിലവിൽ പെൻഷൻ കണക്കാക്കുമ്പോൾ 29 വർഷവും ചുരുങ്ങിയത് ഒരു ദിവസവും എന്നത് 30 വർഷം QS ആയി കണക്കാക്കിയിരുന്നത് ഇനിമുതൽ നഷ്ടപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല ആറുമാസത്തിൽ കൂടുതൽ QS ഒരുവർഷമായി കണക്കാക്കിയിരുന്നത് ഇനിമുതൽ 9 മാസത്തിൽ കൂടുതൽ ഉള്ള QS മാത്രമേ ഒരുവർഷമായി കണക്കാനാകൂ.
പെൻഷനു ക്വാളിഫയിങ് സർവീസ് കണക്കാക്കുമ്പോൾ പൂർണ വർഷത്തിനു പുറമേ ആറുമാസത്തിൽ അധികം വരുന്ന സർവീസ് ഒരു വർഷമായും ആറു മാസത്തിൽ കുറവുള്ള സർവീസ് പൂർണമായും ഒഴിവാക്കിയുമാണ് QS കണക്കാക്കിയിരുന്നത്.ഇനി മുതൽ പെൻഷൻ കണക്കാക്കുമ്പോൾ പൂർണ വർഷങ്ങൾക്കു പുറമേ മൂന്നു മാസവും അതിൽ കൂടുതലും എന്നാൽ 9 മാസത്തിൽ കുറവും വരുന്ന സർവീസ് അര വർഷമാക്കി കൂട്ടി പെൻഷൻ കണക്കാക്കണം. മൂന്നു മാസത്തിൽ കുറവുള്ളത് ഒഴിവാക്കും. 9 മാസവും അതിൽ കൂടുതൽ ഉള്ള സർവീസ് മാത്രമേ ഒരു വർഷമായി കണക്കാക്കുകയുള്ളൂ. 9 വർഷവും ഒരു ദിവസവും 10 വർഷമായി കണക്കാക്കാം. എന്നാൽ 29 വർഷവും 1 ദിവസവും വന്നാൽ 30 വർഷമായി കണക്കാക്കി ഫുൾ പെൻഷൻ അനുവദിക്കുന്ന ആനുകൂല്യം നഷ്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ 32 വർഷവും ഒരു ദിവസവും കൂടി ഉണ്ടെങ്കിൽ 33 വർഷമായി സർവീസ് കണക്കാക്കാക്കി ഗ്രാറ്റിവിറ്റി അനുവദിച്ചിരുന്നതും ഇല്ലാതായിരിക്കുന്നു. സേവന കാലം കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നിലപാടിനെതിരെയുള്ള നമ്മുടെ പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഈ ഉത്തരവും നമ്മെ ബോധ്യപ്പെടുത്തുന്നു.
........
No comments:
Post a Comment