Monday, October 5, 2020
FUEO RUBY JUBILEE. കേരളത്തിലെ സർവ്വകലാശാല സർവ്വീസ് ചരിത്രത്തിലെ സുപ്രധാന ദിനമാണ് ഒക്ടോബർ 5. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ, കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളുടെ നേതാക്കൾ 1980 ഒക്ടോബർ അഞ്ചാം തിയതി കൊച്ചിയിൽ യോഗം കൂടിയാണ് ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സ് (FUE O ) എന്ന സംഘടന രൂപീകരിച്ചത്. സർവ്വാദരണീയനായ കോൺഗ്രസ് നേതാവ് ശ്രീ ഉമ്മൻ ചാണ്ടി സർ ആദ്യ പ്രസിഡന്റും ശ്രീ R.S പണിക്കർ വൈസ് പ്രസിഡന്റും ശ്രീ B ശ്രീധരൻ നായർ ജനറൽ സെക്രട്ടറിയുമായി. സർവ്വശ്രീ RS ശശികുമാർ ., v ബാലഗോപാലൻ, MN ശശിധരൻ , യശശ്ശരീരായ KMN കർത്താ , PK കമറുദ്ദീൻ തുടങ്ങിയവർ നേതൃനിരയിലുണ്ടായി. ഫെഡറേഷന്റെ രൂപീകരണത്തെത്തുടർന്ന് ഉന്നയിച്ച ഡിമാന്റിന്റെ ഭാഗമായാണ് ആദ്യമായി ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ (IUT ) സർവ്വകലശ്രാല ജീവനക്കാർക്ക് നടപ്പാക്കിയത്. സർവ്വകലാശാലകളിൽ നിന്നും പ്രീഡിഗ്രി എടുത്തു മാറ്റി പ്രീഡിഗ്രി ബോർഡ് രൂപീകരിക്കാനുള്ള സർക്കാരിന്റെ നടപടികളെ ശക്തമായി ചെറുക്കാനും രാഷ്ട്രീയ വിധേയത്വം നോക്കാതെ സർവ്വകലാശാല ജീവനക്കാരുടെ ശക്തമായ സമരം സംഘടിപ്പിക്കാനും നേതൃത്വം കൊടുക്കാനും ഫെഡറേഷന് കഴിഞ്ഞു. സർവ്വകലാശാല ജീവനക്കാർക്ക് സെക്രട്ടേറിയേറ്റ് സർവ്വീസിന് തുല്യമായ സേവന വേതന ഘടന നിലനില്ക്കണമെന്ന ശക്തമായ നിലപാട് ഫെഡറേഷൻ എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. SETO യുടെ രൂപീകരണം മുതൽ ഒരു പ്രധാന ഘടക സംഘടനായി ഫെഡറേഷൻ SETO യിൽ പ്രവർത്തിച്ചു വരുന്നു. SETO യുടെ എല്ലാ പ്രക്ഷോഭ പരിപാടികളിലും ഫെഡറേഷൻ ഭാഗഭാക്കായിട്ടുണ്ടു്. ഇടതു ഭരണകാലത്ത് സർവ്വകലാശാലകളിൽ നടക്കുന്ന നിയമനങ്ങളിലെ അഴിമതി ഒഴിവാക്കുന്നതിനു വേണ്ടി സർവ്വകലാശാല അനദ്ധ്യാപക നിയമനങ്ങൾ PSC വഴി നടത്തണമെന്ന ആവശ്യം ആദ്യമായി 2003 ൽ ഉന്നയിച്ചത് ഫെഡറേഷനാണ്. ഇടതു സംഘടനകൾ ഒരു ഘട്ടത്തിലും പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫെഡറേഷന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ സർവ്വകലാശാല അനദ്ധ്യാപക നിയമനങ്ങൾ PSC യ്ക്ക് വിട്ടു കൊണ്ടു് നിയമ നിർമ്മാണം നടത്തുകയും ചട്ടം ഉണ്ടാക്കുകയും PSC യെ കൊണ്ട് അപേക്ഷ ക്ഷണിപ്പിക്കുകയും ചെയ്തത് അഭിമാനകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ യഥാസമയം ഇ പെടാനുംശക്തമായി പ്രതികരിക്കാനും ഫെഡറേഷന് കഴിയുന്നുണ്ടു്. ഇപ്പോൾ ഫെഡറേഷന് 11 അംഗ സംഘടനകൾ ഉണ്ട്. ഇക്കാലമത്രയും നിഷ്ക്കാമമായി ഫെഡറേഷനെ നയിച്ച നേതാക്കളെ നന്ദിപൂർവ്വം സ്മരിക്കുന്നു. .ഫെഡറേഷന് തലസ്ഥാന നഗരിയിൽ സ്വന്തമായി ആസ്ഥാന മന്ദിരമുണ്ട്. "സമീക്ഷ' എന്ന പ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ട്. നാളിതു വരെ ഫെഡറേഷന് അംഗ സംഘടനകളും ജീവനക്കാരും നൽകിയ പിൻതുണയ്ക്കും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സ്നേഹാദരങ്ങളോടെ, NL ശിവകുമാർ . പ്രസിഡന്റ്
5
KAU Orders Circulars Forms: FUEO നാൽപതാം വാർഷികം
FUEO RUBY JUBILEE. കേരളത്തിലെ സർവ്വകലാശാല സർവ്വീസ് ചരിത്രത്തിലെ സുപ്രധാന ദിനമാണ് ഒക്ടോബർ 5. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂ...
Subscribe to:
Post Comments (Atom)
No comments:
Post a Comment