സാലറി ചാലഞ്ചിൻ്റെ കാണാപ്പുറങ്ങൾ
1.2020 ൽ ഒരു മാസത്തെ ശമ്പളം
2. ഇതൽപ്പം ശ്രദ്ധിച്ചു മനസ്സിലാക്കണം
* 1.1.19 മുതൽ അടിസ്ഥാന ശമ്പളത്തിൻ്റെ 5 % DA , 16 മാസം കുടിശ്ശിക.... എന്ന് വച്ചാൽ അടിസ്ഥാന ശമ്പളത്തിൻ്റെ 80% കുടിശ്ശിക
* 1.7.19 മുതൽ അടിസ്ഥാന ശമ്പളത്തിൻ്റെ 3% DA , 10 മാസം കുടിശ്ശിക.... എന്ന് വച്ചാൽ അടിസ്ഥാന ശമ്പളത്തിൻ്റെ 30% കുടിശ്ശിക
* 1.1.20 മുതൽ അടിസ്ഥാന ശമ്പളത്തിൻ്റെ 4 % DA , 4 മാസം കുടിശ്ശിക.... എന്ന് വച്ചാൽ അടിസ്ഥാന ശമ്പളത്തിൻ്റെ 16% കുടിശ്ശിക
* ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ( 80+30+16 = 126 ) 126 % കുടിശ്ശിക...
അടിസ്ഥാന ശമ്പളത്തിൻ്റെ (120 % ആണ് നമ്മുടെ ഈ മാസത്തെ ശമ്പളം എന്നത് ചേർത്ത് വായിച്ചാൽ ഒരു മാസ ശമ്പളത്തിലും കൂടുതൽ )
ഏപ്രിലിലെ ശമ്പളം + DA കുടിശ്ശിക ഒരു മാസ ശമ്പളം = 2 മാസശമ്പളം ചാലഞ്ചിലേക്ക്
തീർന്നില്ല....
3. 1.7.19 മുതൽ ലഭിക്കേണ്ട 10 മാസത്തെ ശമ്പള പരിഷ്കരണം
( മിനിമം 12 % വർദ്ധനയെങ്കിലും ആകെ ശമ്പളത്തിൽ കണക്ക് കൂട്ടിയാൽ 120 % = ഒരു മാസ ശമ്പളം )
ഏപ്രിലിലെ ശമ്പളം + DA കുടിശ്ശിക ഒരു മാസ ശമ്പളം + ശമ്പള പരിഷ്കരണ കുടിശ്ശിക 1 മാസം = 3 മാസശമ്പളം ചാലഞ്ചിലേക്ക്
ഇനിയും തീർന്നില്ല.....
4. EL സറണ്ടർ മൂന്ന് മാസത്തേക്ക് മരവിപ്പിച്ചത് = ഒരു മാസ ശമ്പളം
( മരവിപ്പിക്കൽ ആവശ്യം പോലെ നീട്ടാമല്ലോ.... )
ഏപ്രിലിലെ ശമ്പളം + DA കുടിശ്ശിക ഒരു മാസ ശമ്പളം + ശമ്പള പരിഷ്കരണ കുടിശ്ശിക 1 മാസ ശമ്പളം + EL സറണ്ടർ 1 മാസ ശമ്പളം = 4 മാസ ശമ്പളം ചാലഞ്ചിലേക്ക്
3600 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളച്ചെലവ് എന്ന സർക്കാർ കണക്കനുസരിച്ച് 14400 കോടി രൂപയുടെ സാലറി ചാലഞ്ച്
ഒരു മാസത്തെ ശമ്പളം സാലറി ചാലഞ്ചിലേക്ക് എന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് നാല് മാസത്തെ ശമ്പള നഷ്ടത്തിൻ്റെ കണക്ക് നമ്മുടെ സ്മൃതി മണ്ഡലത്തിൽ നിന്നും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നു....
(തുടർച്ച )
ഇനി ഒരു മാസം കൂടി നാളെ കവർന്നെടുക്കും....
ജീവനക്കാരൻ്റെ പിച്ചച്ചട്ടിയിൽ നിന്നും 18000 കോടി......
പെൻഷൻകാരൻ്റെ ഒരു 9000 കോടി കൂടി ചേർത്താൽ 27000 കോടി......
കൊള്ളാം .....
No comments:
Post a Comment