കോവിഡ് 19 ഒരു മഹാമാരിയായി ലോകത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തും ജനങ്ങൾ ഒന്നടങ്കം ഭീതിയിലാണ്. ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാൻ നാട് അടച്ചിട്ടു കൊണ്ട് ഒരു പോരാട്ടത്തിലാണ് നാം.
നാട് അടഞ്ഞുകിടക്കുമ്പോഴും സർക്കാർ എന്ന യന്ത്രം പ്രവർത്തിക്കണം. ഈ യന്ത്രത്തിൻ്റെ പ്രവർത്തനം എന്നു പറയുന്നത് മുഖ്യമന്ത്രിയുടെയോ മറ്റു മന്ത്രിമാരുടെയോ പത്ര സമ്മേളനങ്ങളല്ല. മറിച്ച് അവിടെ പറയുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുന്ന പ്രവർത്തനങ്ങളാണ്. ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നവരാണ് സർക്കാർ ജീവനക്കാർ.
സർക്കാർ ജീവനക്കാരായതുകൊണ്ട് മാത്രം ഒരു പാട് നിയന്ത്രണങ്ങൾക്കുള്ളിൽ നില്കുന്നവർ.
ലഭിക്കുന്ന വരുമാനത്തിനു കൃത്യമായി കണക്കു ബോധിപ്പിക്കുന്നവർ.
അതു കൊണ്ടു തന്നെ ക്യത്യമായി വരുമാന നികുതിയും തൊഴിൽ നികുതിയും നൽകുന്നവർ.
നാട്ടിൽ നടക്കുന്ന ഏതു പരിപാടിയ്ക്കും ചോദിക്കുന്ന തുക സംഭാവന കൊടുക്കേണ്ടവർ.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഏത് വിഷമസന്ധിയിലും സഹായിക്കേണ്ടവർ.
വരുമാനത്തിന് കൃത്യമായി കണക്കുള്ളതു കൊണ്ട് സർക്കാർ ജീവനക്കാരല്ലാത്ത സമ്പന്നർ അനുഭവിക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കാത്തവർ.
ഇവരിൽ നിന്നാണ് ഓഖി ദുരന്തത്തിനും പ്രളയ ദുരന്തത്തിനും സംഭാവന പിരിച്ചത്.
2018ലെ ഓണത്തിനു ലഭിക്കേണ്ട ഉത്സവബത്ത തട്ടിയെടുത്തത്.
ഇവർ മാസാമാസം വാങ്ങുന്ന ശമ്പളം പോക്കറ്റിലോ ബാങ്ക് അക്കൗണ്ടിലോ ഇട്ടു കൊണ്ട് അതിൻ്റെ പെരുക്കത്തിൽ സംതൃപ്തി അനുഭവിക്കുന്നവരാണ് എന്ന രീതിയിലാണ് ചില പ്രതികരണങ്ങൾ കാണുന്നത്.
ഇതൊക്കെ ഇവിടെ പരാമർശിക്കാൻ കാരണം ബഹു. മുഖ്യമന്ത്രിയുടെ ഒരു പ്രസ്ഥാവനയണ്.
സാലറി ചലഞ്ച് പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും അവരുടെ ശമ്പളം
93000/- രൂപ മാത്രമാണെങ്കിലും ഒരു ലക്ഷം രൂപ കോവിഡ് ഫണ്ടിലേക്ക് നൽകുമെന്നാണ്.
അങ്ങിനെയെങ്കിൽ ആ മാതൃക തന്നെ എല്ലാ ജീവനക്കാരും പിൻതുടരാം.
കാരണം സാങ്കേതികമായി ഒരു മന്ത്രിക്ക് 93000 രൂപയാണ് ശമ്പളം എങ്കിലും സർക്കാർ ഖജനാവിൽ നിന്ന് ഒരു മാസം കാർ, ബംഗ്ലാവ്, ഫോൺ, ഭക്ഷണം, ചായ സൽക്കാരം, ചികിത്സ ഉൾപ്പെടെ എത്ര ലക്ഷംരൂപയാണ് ഒരു മന്ത്രിക്കു വേണ്ടി ചിലവാക്കുന്നത്. അതായത് കിട്ടുന്ന ശമ്പളം മുഴുവൻ മിച്ചം.
അപ്പോൾ ജീവിത ചിലവ് കഴിച്ച് ബാക്കിയുള്ള തുകയാണ് മന്ത്രിമാർ മാതൃകയായി സംഭാവന ചെയ്യുന്നത്.
ഈ മാതൃകയല്ലേ സർക്കാർ ജീവനക്കാരും പിൻപറ്റേണ്ടത്.
ചുരുക്കിപ്പറഞ്ഞാൽ സർക്കാർ ചിലവിൽ ജീവിക്കുന്ന ഉദ്യോഗസ്ഥൻമാർ അവരുടെ മുഴുവൻ ശമ്പളവും അല്ലാതെയുള്ളവർ അവരുടെ ഒരു മാസത്തെ ശമ്പളത്തിൽനിന്ന് ജീവിത ചിലവ് കഴിഞ്ഞ് ബാക്കിയുള്ള തുകയും സംഭാവന ചെയ്യണം എന്നതല്ലേ ശരി.
ഫെബ്രുവരി മാസത്തിൽ വരുമാന നികുതി തീർത്ത് കൊടുത്ത് പോക്കറ്റ് കാലിയായ സർക്കാർ ജീവനക്കാരനോടാണ് ഒരു മാസത്തെ മുഴുവൻ ശമ്പളവും ഇങ്ങെടുക്ക് എന്നു പറയുന്നത് എന്നുമോർക്കേണ്ടേ ?
വരുമാന നികുതിയായി നൽകുന്ന കാശും രാജ്യത്തിനു വേണ്ടി തന്നെയാണ്.
ഒരു മാസം സർക്കാർ ജീവനക്കാരന് ശമ്പളം കിട്ടിയില്ലെങ്കിൽ പാൽക്കാരൻ, പത്രക്കാരൻ, പച്ചക്കറി പലചരക്ക് തുടങ്ങി നമ്മുടെ അതിഥി തൊഴിലാളികളുടെ വരെ കഞ്ഞി കുടി മുട്ടുമെന്നതും വല്ലാത്ത കഷ്ടമാണ്.
പ്രളയത്തിന് ഒരു മാസ ശമ്പളം കൊടുത്ത പലർക്കും അതിൻ്റെ ബാധ്യത ഇതു വരെ ഒഴിഞ്ഞിട്ടില്ല എന്നതും ഓർക്കേണ്ടതാണ്.
വാൽക്കഷണം.
ഉൽസവത്തിൻ്റെ പിരിവിനായി വീട്ടിൽ വന്നാൽ പോലും ഒരു നോട്ടീസ് അവരുടെ കൈയ്യിൽ കാണും. എന്തൊക്കെ പരിപാടിയാണ് നടത്തുന്നതെന്നും അതിന് എത്ര ചിലവ് വരുമെന്നും ആ നോട്ടീസ് കാണുന്നവർക്ക് മനസ്സിലാകും. അപ്പോൾ എത്ര രൂപയാണ് ന്യായമായും സംഭാവനയായി കൊടുക്കേണ്ടത് എന്നൊരു തീരുമാനത്തിലെത്താം.

No comments:
Post a Comment